2009, ഫെബ്രുവരി 28, ശനിയാഴ്‌ച

അച്ചു ഭയങ്കര്‍ ഹമരാ അച്ചു ഭയങ്കര്‍ !!!!!

അഹോ ഭയങ്കരം തന്നെ. ബില്ലു ബാര്‍ബര്‍ എന്ന ഹിന്ദി സിനിമ കണ്ടവര്‍ക്കെല്ലാം ഓര്‍മ വരുന്ന ഗാനമാണ് ബില്ലു ഭയങ്കര്‍ ഹമരാ ബില്ലു ഭയങ്കര്‍ എന്നത്.
ആ ഗാനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ഇപ്പോള്‍ നമ്മുടെ അച്ചുമ്മാന്‍ വീണ്ടും ഒരു ഗോള്‍ അടിച്ചു സമനില വീണ്ടെടുത്തിരിക്കുന്നു. എന്തൊരു മനോഹരമായ ഗോള്‍ .
സമുദ്രം , കുട്ടി, ബക്കറ്റ്, തിര , മാര്‍ തട്ട് , എന്തെല്ലാം ബഹളങ്ങളായിരുന്നു.
ദിവസങ്ങളോളം ചാനെലുകള്‍ക്ക് ഉത്സവകാലം.

‍ഇതാ ഇന്ന് അച്ചുമ്നെവ് തിരിച്ചൊരു പാര കൊടുത്തിരിക്കുന്നു.
ഗോര്‍ബച്ചേവ് , വറ്റും സമുദ്രം, അഴിമതി , അര്‍ദ്ധ രാത്രിയിലെ സൂര്യന്‍ , എന്‍റെ അമ്മേ , എനിക്ക് വയ്യ.

അങ്ങനെ അച്ചുമ്നെവും വിജയചേവും നയിക്കുന്ന ടീമുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ ഇതുവരെ രണ്ടു പേരും ഓരോ ഗോള്‍ വീതം അടിച്ചു സമനില നേടിയിരിക്കുകയാണ്. ഇനിയും കഥ അല്ല കളി തുടരും.

ഇപ്പോള്‍ സമനില തെറ്റിയിരിക്കുന്നത് പൊതുജനം എന്ന ഓമന പേരില്‍ അറിയപ്പെടുന്ന നാം കഴുതകള്‍ക്ക് മാത്രം.

വാല്‍ കഷണം :ഇപ്പോള്‍ കേരളത്തില്‍ യാത്രകളുടെ കാലമാണല്ലോ. നവകേരളം, നവസന്ദേശം, കേരള രക്ഷ എന്നിങ്ങനെ. ഇനി ഇതില്‍ നിന്നും എല്ലാം രക്ഷ നേടാനായി ജനം ഓടി രക്ഷ പെടെണ്ട സ്ഥിതി സംജാതമായിരിക്കുന്നു. അവസാനം ഇതെല്ലം കൂടി കേരളത്തിന്‍റെ അന്ത്യ യാത്രയാകുമോ ?!!!




























































3 അഭിപ്രായങ്ങൾ:

  1. അവസാനം ഇതെല്ലം കൂടി കേരളത്തിന്‍റെ അന്ത്യ യാത്രയാകുമോ ?!! സംശയിക്കാനെന്തിരിക്കുന്നൂ അണ്ണാ... ?

    മറുപടിഇല്ലാതാക്കൂ
  2. ഹഹ.. സംശയിക്കേണ്ടിയിരുക്കുന്നുവെന്നു എനിക്കും തോന്നുന്നു...!

    മറുപടിഇല്ലാതാക്കൂ
  3. ഇപ്പോള്‍ സമനില തെറ്റിയിരിക്കുന്നത് പൊതുജനം എന്ന ഓമന പേരില്‍ അറിയപ്പെടുന്ന നാം കഴുതകള്‍ക്ക് മാത്രം.

    :)

    മറുപടിഇല്ലാതാക്കൂ